ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ റെഡി സോളാർ ഇലക്ട്രിക് കാർ പുറത്തിറക്കി നെതർലാൻഡ്സ് ആസ്ഥാനമായ സോളാർ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് Lightyear
ഒറ്റച്ചാർജ്ജിൽ 7 മാസം സഞ്ചരിക്കാമെന്നതാണ് കാറിന്റെ പ്രത്യേകതയായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്
624km റേഞ്ചുളള കാറിന് ദിവസം 70 km സൗരോർജ്ജത്തിൽ സഞ്ചരിക്കാനാകും
2,63,000 യുഎസ് ഡോളർ ഏകദേശം 2.08 കോടി രൂപ വിലവരുന്ന വാഹനത്തിന്റെ പ്രീ-ഓർഡറുകൾ 2022 അവസാനത്തോടെ സ്വീകരിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്
60kWh ബാറ്ററി പായ്ക്ക്, നാല് ഇലക്ട്രിക് മോട്ടോറുകൾ, ചാർജ് ചെയ്യാതെ മാസങ്ങളോളം പ്രവർത്തിക്കാൻ സഹായകരമായ സോളാർ റൂഫ് എന്നീ സവിശേഷതകളാണുളളത്
സോളാർ വഴി മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയും ഹോം ചാർജിംഗിന് 32 കിലോമീറ്റർ വേഗതയും ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് 520 കിലോമീറ്റർ വരെ വേഗതയും കാർ വാഗ്ദാനം ചെയ്യുന്നു.
Lightyear 0 യുടെ 946 യൂണിറ്റാണ് നിർമിക്കുകയെന്ന് കമ്പനി വ്യക്തമാക്കി
പ്ലാന്റ് ബേസ്ഡ് ലെതർ, റീസൈക്കിൾഡ് ബോട്ടിലുകളിൽ നിന്നുള്ള ഫാബ്രിക്ക്സ് തുടങ്ങി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടാണ് ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്
ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓട്ടോമോട്ടീവ് പിന്തുണയുള്ള 10.1 ഇഞ്ച് സെന്റർ ടച്ച്‌സ്‌ക്രീൻ, , Android Auto, Apple CarPlay സവിശേഷതകളും വാഹനത്തിനുണ്ട്
2019ലാണ് Lightyear 0 യുടെ പ്രോട്ടോടൈപ്പ് സ്റ്റാർട്ടപ്പ് അവതരിപ്പിച്ചത്