BTS സോളോയാകുമ്പോൾ, വേർപിരിയലിന്റെ അലയൊലികൾ എവിടെയൊക്കെ?

ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് BTS, വേർപിരിയുമ്പോൾ,100 മില്യൺ ഡോളർ ആസ്തിയുള്ള മ്യൂസിക് ഗ്രൂപ്പിന്റെ ബിസിനസ്സിനാണ് ചോദ്യചിഹ്നമാകുന്നത്. 24 മുതൽ 29 വരെ പ്രായമുള്ള RM, Jungkook, Jin, Jimin, Suga, J-Hope, V എന്നിവരടങ്ങുന്ന BTS, 2022-ലെ വെൽത്ത് റെക്കോർഡ് പ്രകാരം ഏറ്റവും സമ്പന്നമായ ബാൻഡുകളിലൊണ്. music, album sales, concerts, merchandise, brand deals എന്നിവയിൽ നിന്നാണ് വരുമാനത്തിന്റെ സിംഹഭാഗവും. ഓരോ അംഗത്തിനും കുറഞ്ഞത് ഏകദേശം 20 ദശലക്ഷം ഡോളറിലധികം ആസ്തിയുണ്ട്. J-Hope ആണ് ഗ്രൂപ്പിലെ ഓൾറൗണ്ടറും ഏറ്റവും സമ്പന്നനും. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 34 മില്യൺ ഡോളറാണ്.

ദക്ഷിണ കൊറിയൻ സമ്പദ്‌വ്യവസ്ഥയിൽ അടുത്ത 10 വർഷത്തിനുള്ളിൽ ബാൻഡ് 37 ബില്യൺ ഡോളർ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. 2020-ൽ, കോവിഡ് അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ, BTS ‘ഡൈനാമൈറ്റ്’ ആൽബം പുറത്തിറക്കി, എല്ലാ റെക്കോർഡുകളും തകർത്തു. 24 മണിക്കൂറിനുള്ളിൽ 100 ദശലക്ഷം കാഴ്ചക്കാരെയാണ് ആൽബത്തിന് ലഭിച്ചത്. 2018 ലെ “Burn the Stage” ലോകമെമ്പാടും 20 ദശലക്ഷത്തിലധികം ഡോളർ കളക്ഷൻ നേടി. 2019 ഏപ്രിലിൽ ഇറക്കിയ “Map of the Soul: Persona”, എന്ന ആൽബം, ഒരു മാസത്തിനുള്ളിൽ ഏകദേശം 3.4 ദശലക്ഷം കോപ്പികൾ വിറ്റു.

കൊക്കകോള, ഹ്യൂണ്ടായ്, പ്യൂമ തുടങ്ങിയ ബ്രാൻഡുകളുമായി ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ടൂറിസം ഭൂപടത്തിൽ ദക്ഷിണ കൊറിയയെ ഒന്നാമതെത്തിക്കുന്നതിൽ ബിടിഎസ് നിർണായക പങ്ക് വഹിച്ചു. കൊറിയൻ ടൂറിസത്തിന്റെയും കൊറിയൻ ഉൽപന്നങ്ങളുടെയും കുതിച്ചുചാട്ടത്തിന് ബിടിഎസ് മികച്ച സംഭാവന നൽകിയിട്ടുണ്ട്. ഏകദേശം 800,000 വിനോദസഞ്ചാരികൾ BTS കാരണം ദക്ഷിണ കൊറിയ തിരഞ്ഞെടുത്തതായി പറയപ്പെടുന്നു. ബാൻഡിന്റെ ജനപ്രീതി ദക്ഷിണ കൊറിയൻ ഉൽപ്പന്നങ്ങളായ വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഭക്ഷണം എന്നിവയുടെ വിൽപ്പനയും ഉയർത്തി.

സംഗീത ലോകത്ത് ഒരു സ്ഥാനം കണ്ടെത്തുക തുടക്കത്തിൽ ബിടിഎസിന് എളുപ്പമായിരുന്നില്ല. 2010-ൽ ഒരു ബാൻഡ് ആകുന്നതിന് മുമ്പ് ബാൻഡ് അംഗങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ബിഗ് ഹിറ്റ് എന്റർടൈൻമെന്റ് ആണ് ബാൻഡ് രൂപീകരിച്ചത്. 2013-ൽ BTS ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചെങ്കിലും ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ ബാൻഡിനെ അനുകൂലിക്കാത്തതിനാൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടി. അതിനാൽ, പ്രേക്ഷകരുമായി ബന്ധപ്പെടാൻ ബാൻഡ് സോഷ്യൽ മീഡിയ ഉപയോഗിച്ചു. അത് വൻകുതിപ്പിന്റെ തുടക്കമായിരുന്നു. വിറ്റുതീർന്ന ട്രാക്കുകൾക്കും റെക്കോർഡ് വിൽപ്പനയ്ക്കും ലോകത്തെ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റികളായി മാറുന്നതിനും ഇത് കാരണമായി. ബാൻഡിന്റെ പ്രശസ്തി പാപ്പരായിരുന്ന ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിന്റെ ആസ്തിയും വർധിപ്പിച്ചു. അതിനുശേഷം, ബിടിഎസ് അംഗങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറി. യുഎന്നിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പായി ഇത് മാറി. അടുത്തിടെ, സംഘം വൈറ്റ് ഹൗസ് സന്ദർശിച്ച് പ്രസിഡന്റിനെ കാണുകയും ഏഷ്യക്കാർ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

സോളോ പ്രൊജക്റ്റുകൾ തുടരുമെന്ന് ഗ്രൂപ്പ് ഉറപ്പ് നൽകുന്നുണ്ടെങ്കിലും ആരാധകർക്ക് കാണേണ്ടത് സിരകളെ ത്രസിപ്പിക്കുന്ന സംഗീതവും ചുവടുകളുമായി നിറയുന്ന ആ ഏഴംഗ സംഘത്തെയാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version