ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ‘ഭാരത് ഗൗരവ്’ കോയമ്പത്തൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു
കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായിനഗർ ഷിർദിയിലേക്കാണ് സർവീസ്
വിവിധ സർക്യൂട്ടുകളിൽ തീം അധിഷ്‌ഠിത ട്രെയിൻ സർവീസുകൾ നടത്താൻ സ്വകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നതാണ് 2021 നവംബറിൽ ആരംഭിച്ച പദ്ധതി
പദ്ധതി പ്രകാരം ട്രെയിനുകൾക്ക് മൂന്ന് 2 ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ച്, എട്ട് 3 ടയർ കോച്ചുകൾ, കൂടാതെ അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയുണ്ട്
കോയമ്പത്തൂരിൽ നിന്ന് ഷിർദ്ദിയിലേക്കും തിരിച്ചും യാത്ര, വിഐപി ദർശനം, ബസ് ക്രമീകരണം, എയർകണ്ടീഷൻ റൂമിൽ താമസം, ടൂർ ഗൈഡിന്റെ സേവനം എന്നിവ ഉൾപ്പെടുന്നതാണ് ഒരു പാക്കേജ്
ഇന്ത്യയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങൾ,സംസ്കാരം,പൈതൃകം എന്നിവ ലോകത്തിനു മുൻപിൽ കാണിച്ചുകൊടുക്കുക എന്നതാണ് ഭാരത് ഗൗരവ് പദ്ധതിയുടെ പ്രധാന ലക്ഷ്യം