Reliance retail, Jio ഐപിഒ പ്രഖ്യാപനങ്ങൾ വാർഷിക പൊതുയോഗത്തിൽ ഉണ്ടാകില്ല
Reliance retail, Jio ഐപിഒ പ്രഖ്യാപനങ്ങൾ വാർഷിക പൊതുയോഗത്തിൽ ഉണ്ടാകില്ല

റിലയൻസ് റീട്ടെയിൽ, ജിയോ IPO പ്രഖ്യാപനങ്ങൾ വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ JP Morgan.

റിലയൻസ് റീട്ടെയിൽ, ടെലികോം ശൃംഖലകളുടെ ലയനം സംബന്ധിച്ച ഊഹാപോഹങ്ങൾക്കിടയിലാണ് JP മോർഗന്റെ റിപ്പോർട്ട്.
റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റേയും (RVL) റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിന്റേയും (RJPL) രണ്ട് ഐപിഒകൾ ആരംഭിക്കുമെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ഐപിഒകളിലൂടെ 50,000 മുതൽ 75,000 കോടി രൂപ വരെ രണ്ടുകമ്പനികളും സമാഹരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന കോർപ്പറേറ്റ് ഇടപാടുകളിലൊന്നായ വാർഷിക പൊതുയോഗം, 2022 ജൂലൈ അവസാനമോ ഓഗസ്റ്റിലോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2019ൽ നടന്ന യോഗത്തിൽ റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി കമ്പനി ബിസിനസുകൾ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version