യുക്രെയ്ൻ യുദ്ധമാണ് ഈ കഥയിലെ വില്ലനും വഴിത്തിരിവും. റഷ്യയിൽ എണ്ണ ഖനനം ചെയ്യാൻ ധാരാളം കിണറുകളുണ്ടെങ്കിലും, ആ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് പെട്രോളും ഡീസലുമാക്കുന്ന ‘റിഫൈനറികൾ’ സ്ഥിതി ചെയ്യുന്നത് യുക്രെയ്ൻ അതിർത്തിയോട് ചേർന്നാണ്. യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയുടെ ഭീമൻ റിഫൈനറികൾ തകർന്നു തരിപ്പണമാപ്പോൾ ഇന്ത്യ മുന്നോട്ടുവന്ന് വൻ വിലക്കിഴിവിൽ കോടിക്കണക്കിന് ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി! ഈ ദിവസങ്ങളിൽ എത്തുന്നത് പ്രതിദിനം 26 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ്. ഈ റഷ്യൻ എണ്ണ ഇന്ത്യയിലെ റിഫൈനറികളിൽ എത്തിച്ച് പ്രീമിയം ക്വാളിറ്റി പെട്രോളും ഡീസലുമായി മാറ്റി, തിരികെ റഷ്യയിലെ പെട്രോൾ പമ്പുകളിലേക്ക് തന്നെ വിൽക്കുന്നു! ചരിത്രത്തിലാദ്യമായി റഷ്യ എന്ന എണ്ണ ഉൽപ്പാദക രാജ്യം ഇന്ത്യയി‍ൽ നിന്ന് റിഫൈൻഡ് എണ്ണ ഇംപോർട്ട് ചെയ്തു!

അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകൾ പ്രകാരം,  ഭൂമിയിലെ എല്ലാ വൻ ശക്തികളെയെല്ലാം പിന്നിലാക്കിക്കൊണ്ട്, സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ നമ്മൾ ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏറ്റവും പുതിയ ഐഎംഎഫ് റിപ്പോർട്ട് പറയുന്നത് 2026-ൽ ഇന്ത്യയുടെ ജിഡിപി (GDP) വളർച്ചാ നിരക്ക് 6.48% ആകുമെന്നാണ്. അമേരിക്കയും ചൈനയും പോലുള്ള വമ്പൻ സമ്പദ്‌വ്യവസ്ഥകൾ ആകെ ഉത്പാദനത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും, അവരുടെ വളർച്ചാ നിരക്ക് ഇന്ത്യയെ അപേക്ഷിച്ച് വളരെ മന്ദഗതിയിലാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025–26 സാമ്പത്തിക വർഷത്തിൽ 7.7 ശതമാനം വളർന്നു. ലോകത്തിലെ എല്ലാ വലിയ സമ്പദ്‌വ്യവസ്ഥകളെയും പിന്നിലാക്കി, ഇന്ത്യ വീണ്ടും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേജർ എക്കോണമി എന്ന സ്ഥാനം നിലനിർത്തി. ഇത് IMF മാത്രം പറയുന്നതല്ല, World Bank, Asian Development Bank, OECD—ലോകത്തിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങൾ എല്ലാം അടുത്ത വർഷങ്ങളിലും ഇന്ത്യ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്ന് പ്രവചിക്കുന്നു. ചൈനയെക്കാൾ വേഗത്തിൽ. അമേരിക്കയെക്കാൾ മൂന്നിരട്ടി വേഗത്തിൽ. ജർമ്മനിയെയും ജപ്പാനെയും അപേക്ഷിച്ച് എട്ടിരട്ടിയോളം വേഗത്തിൽ, ഇന്ത്യ ഗ്രോ ചെയ്യുകയാണ്.

2014–15ൽ കേന്ദ്ര സർക്കാരിന്റെ Capital Expenditure ഏകദേശം ₹2 ലക്ഷം കോടി ആയിരുന്നു. 2026–27ലെ കേന്ദ്ര ബജറ്റിൽ അത് എത്രയാന്ന് അറിയാമോ? 12 ലക്ഷം കോടിക്ക് മുകളിൽ! 2 ലക്ഷം കോടിയും 12 ലക്ഷ്യം കോടിയും തമ്മിലെ വ്യത്യാസം അക്കങ്ങളുടെ മാത്രമല്ല. അത് നിക്ഷേപിച്ച രീതിയാണ്. പന്ത്രണ്ടു വർഷത്തിനിടെ സർക്കാർ ഉൽപാദനക്ഷമമായ ആസ്തികളിലേക്കുള്ള നിക്ഷേപം ആറിരട്ടിയിലേറെ വർധിപ്പിച്ചു. ഈ പണം ശമ്പളത്തിനോ സബ്സിഡിക്കോ വേണ്ടി അല്ല  ചെലവഴിച്ചത്. ദേശീയപാതകൾ. റെയിൽവേ. വിമാനത്താവളങ്ങൾ. തുറമുഖങ്ങൾ. ലോജിസ്റ്റിക്സ്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ. പുതിയ ഊര്‌ജ്ജ മേഖലകൾ, ജലപാതകൾ. വ്യവസായ പാർക്കുകൾ. അതാണ് ഈ നിക്ഷേപത്തിലെ ബുദ്ധി!. ഇത്തരം നിക്ഷേപങ്ങൾ അടുത്ത അമ്പത് വർഷത്തേക്കുള്ള ഉൽപാദന ശേഷിയാണ് സൃഷ്ടിച്ചത്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധരും, ഇൻവെസ്റ്റ്മെന്റ് ബാങ്കുകളും, റേറ്റിംഗ് ഏജൻസികളും, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരുന്നു.

ലോകമാകെയുള്ള അനിശ്ചിതത്വങ്ങളെ മറികടന്ന് ലോക സാമ്പത്തിക രംഗം എങ്ങനെ എങ്ങോട്ട് പോകും? റഷ്യ–ഉക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ചെങ്കടലിലെ കപ്പൽഗതാഗത പ്രതിസന്ധി, ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടം, അമേരിക്കയിലെ ഉയർന്ന പലിശനിരക്ക്, ശക്തമായ ഡോളർ, ആഗോള സപ്ലൈ ചെയിനുകളുടെ തകർച്ച… ഇതെല്ലാം ഒരുമിച്ച് വന്നപ്പോൾ ഏകദേശം 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ എന്ത് ചെയ്യും? ഈ രാജ്യം ഇത്രയും വലിയ പ്രതിസന്ധികൾ അതിജീവിക്കുമോ? എന്നാൽ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ ലോകത്തിന്റെ കണക്കുകൂട്ടലുകലെ തെറ്റിച്ചത്, ഇൻഫ്രാസ്ട്രക്ചറിലെ ഇന്ത്യയുടെ ബുദ്ധിപൂർവ്വമായ നിക്ഷേപം കൊണ്ട് മാത്രമല്ല, ഓരോ സെക്ടറിലും  കഴിഞ്ഞ പത്താണ്ടായി കണ്ടറിഞ്ഞ് ചെയ്തിരക്കുന്ന റിഫോമേഷൻസ് കൊണ്ട്കൂടിയാണ്!

നികുതി പിരിവ്, ഒരു നാടിന്റെ വളർച്ചയുടെ നേർ അളവ് കോലാണ്.  ശക്തമായ സാമ്പത്തിക പ്രവർത്തനങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് അത്.
2026 ജൂണിൽ ജിഎസ്ടി വരുമാനം 14 ശതമാനത്തോളമാണ് കൂടിയത്. 1.95 ലക്ഷം കോടിയാണ് ജൂണിലെ ജിഎസ്ടി കളക്ഷൻ. ഈ സാമ്പത്തിക വർഷം ജൂൺ 17 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയുടെ നേരിട്ടുള്ള മൊത്തം നികുതി പിരിവ് 5.21 ലക്ഷം കോടി രൂപയിലെത്തി. ലോകത്തെ വൻകിട സാമ്പത്തിക പ്രവചന സിംഹങ്ങൾ ഒരുപോലെ വിചാരിച്ചതായിരുന്നു—ക്രൂഡ് ഓയിൽ പ്രതിസന്ധിയുടെ കരിനിഴൽ വീഴുമ്പോൾ, യുദ്ധങ്ങൾ ലോക വിപണിയെ ഉലയ്ക്കുമ്പോൾ, രൂപ ഡോളറിനെതിരെ 93ഉം കടന്ന് ദുർബലമാകുമ്പോൾ, ഇന്ത്യ എന്ന ഏഷ്യൻ കരുത്തൻ സാമ്പത്തികമായി തകർന്നടിയുമെന്ന്! എന്നാൽ, കഴിഞ്ഞദിവസം കണക്കുകൾ കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ വികസിത-വികസ്വര വൻശക്തികളെ മുഴുവൻ അപ്രസക്തമാക്കിക്കൊണ്ട് 6.48% എന്ന ജിഡിപി (GDP) വളർച്ചാ പ്രവചനവുമായി ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ‘മേജർ എക്കോണമി’യായി ഇന്ത്യ തലയുയർത്തി നിൽക്കുന്നു! ഇത് വെറുമൊരു അക്കങ്ങളുടെ കളിയല്ല, മറിച്ച് കളിത്തട്ട് നന്നായി മനസ്സിലാക്കിയവന്റെ മനക്കണ്ണാലെയുള്ള മാന്ത്രികച്ചുവടുകളാണ്!

The global economy continues to face significant uncertainty due to the Russia-Ukraine war, geopolitical tensions in the Middle East, disruptions in Red Sea shipping, volatile crude oil prices, high US interest rates, a strong dollar, and fractured global supply chains. Despite these challenges, India has emerged as the world’s fastest-growing major economy, supported by strategic economic reforms, record infrastructure investment, strong tax collections, and a smart energy strategy that includes importing discounted Russian crude oil and expanding domestic refining capacity. With capital expenditure increasing from around ₹2 lakh crore in 2014-15 to over ₹12 lakh crore in 2026-27, alongside sustained investments in highways, railways, ports, airports, logistics, digital infrastructure, and renewable energy, India has strengthened its long-term growth potential. Backed by positive projections from the IMF, World Bank, OECD, and Asian Development Bank, the country’s economic resilience demonstrates how structural reforms and productive public investment have positioned it to outperform other major global economies.

Share.

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

Leave A Reply

Exit mobile version