ഇന്ത്യക്കാർക്കായി നൽകിയിരുന്ന വിസE രഹിത പ്രവേശനം തായ്‌ലൻഡ് നിർത്തലാക്കിയതിന് പിന്നാലെ, ബാങ്കോക്കിലെ ഇന്ത്യൻ എംബസി യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം ടൂറിസ്റ്റ് വിസയിലോ വിസ ഓൺ അറൈവൽ വഴിയോ തായ്‌ലൻഡിലേക്ക് പോകുന്ന ഓരോ യാത്രക്കാരനും കൈവശം കുറഞ്ഞത് 20,000 തായ് ബാത് (ഏകദേശം 58,000 രൂപ) പണമായി കരുതേണ്ടതുണ്ട്.
തായ്‌ലൻഡിൽ എത്തുന്ന തീയതി മുതൽ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് രേഖകൾ എന്നിവയും യാത്രക്കാർ നിർബന്ധമായും കൈവശം സൂക്ഷിക്കണം. കൂടാതെ, യാത്ര തിരിക്കുന്നതിന് 72 മണിക്കൂർ മുമ്പായി ‘തായ്‌ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ്’ (TDAC) ഓൺലൈനായി പൂർത്തിയാക്കി അതിൽ നിന്നുള്ള ക്യുആർ കോഡ് ഇമിഗ്രേഷൻ പരിശോധനയ്ക്കായി കരുതണമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
The Indian Embassy in Bangkok has issued new rules for Thailand travel, mandating a 20,000 Thai Baht (₹58,000) cash requirement and online TDAC registration.
