യൂറോപ്പിലെ ഏറ്റവും വലിയ ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ്, ടെക് ഇവന്റ് ആയ വിവാടെകിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് എഡ്ടെക് സ്റ്റാർട്ടപ്പ് TutAR. ഫ്രാൻസിലെ പാരീസിൽ വർഷം തോറും നടക്കുന്ന ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ്, ടെക് ഇവന്റ് ആണ് VivaTech.VivaTech-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച15 സ്റ്റാർട്ടപ്പുകളിൽ ഒന്നായാണ് TutAR പങ്കെടുത്തത്. ട്യൂട്ടർ ആപ്പ് സിഇഒയും ഫൗണ്ടറുമായ തോംസൺ ടോം ഇവന്റിൽ TutARverse അവതരിപ്പിച്ചു. സ്റ്റാർട്ട്-അപ്പ് ഷോകേസുകൾ, ഇന്നൊവേഷൻ എക്സിബിറ്റ്സ്, വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ എന്നിവ ഇവന്റിന്റെ ഭാഗമായി നടക്കുന്നു.
ഇവന്റിൽ – Country of the Year ആയി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. എഡ്ടെക് മേഖലയിൽ മെറ്റാവേഴ്സ് അധിഷ്ടിതമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് TutAR. അധ്യാപകരെ സഹായിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ടീച്ചിംഗ് പ്ലാറ്റ്ഫോമായി 2020-ലാണ് TutAR വികസിപ്പിച്ചത്. metaverse പ്ലാറ്റ്ഫോമിൽ സൃഷ്ടിച്ച TutARverse, അധ്യാപകരെയും വിദ്യാർത്ഥികളെയും ഡിജിറ്റൽ ലോകത്തിൽ ബന്ധിപ്പിക്കുന്നു. ഓൺലൈൻ, ഓഫ്ലൈൻ സെഷനുകളിൽ സംവേദനാത്മകവും ആകർഷകവുമായ വിഷ്വലൈസേഷൻ ആണ് TutAR നൽകുന്നത്.