ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് വെബിൽ പരീക്ഷിച്ച് സോഫ്റ്റ്‌വെയർ പ്രമുഖരായ Adobe

സോഫ്റ്റ്‌വെയർ പ്രമുഖരായ Adobe ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് വെബിൽ പരീക്ഷിച്ചുതുടങ്ങി. ദി വെർജ് പറയുന്നതനുസരിച്ച്, കമ്പനി ഇപ്പോൾ കാനഡയിൽ സൗജന്യ പതിപ്പ് പരീക്ഷിച്ചു വരുന്നു. ഉപയോക്താക്കൾക്ക് സൗജന്യ അഡോബ് അക്കൗണ്ട് വഴി വെബിൽ ഫോട്ടോഷോപ്പ് ആക്സസ് ചെയ്യാൻ കഴിയും

അഡോബിയുടെ ഈ സൗജന്യ സേവനം ഫ്രീമിയം എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോഷോപ്പ് സൗജന്യമാണെങ്കിലും കൂടുതൽ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാൻ സബ്‌സ്‌ക്രിപ്‌ഷൻ നിർബന്ധമാണ്. അഡോബ് ഫോട്ടോഷോപ്പിന്റെ വെബ് പതിപ്പ് ഒക്ടോബറിലാണ് പുറത്തിറക്കിയത്.

Share.

Comments are closed.

Exit mobile version