തെലങ്കാനയിൽ 1,000 കോടി രൂപ നിക്ഷേപിക്കാൻ FreshToHome പദ്ധതിയിടുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ, സംസ്ഥാനത്തുടനീളം വ്യാപിക്കുന്നതിന് FreshToHome ഫണ്ട് വിന്യസിക്കും. നിലവിൽ, FreshToHome-ന് അരുണാചൽപ്രദേശിലും തെലങ്കാനയിലുടനീളമുള്ള 50തിലധികം നഗരങ്ങളിലും സാന്നിധ്യമുണ്ട്. വിശാഖപട്ടണം, വിജയവാഡ, ഏലൂർ, വാറങ്കൽ, തിരുപ്പതി തുടങ്ങിയ 2 ടയർ നഗരങ്ങളിലും കമ്പനിയ്ക്ക് വിപണികളുണ്ട്.
2000-ലധികം ഇനം ഉൽപ്പന്നങ്ങൾ ബ്രാൻഡിന്റെ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഓർഡർ ചെയ്യാൻ സാധിക്കും. തെലങ്കാനയിലെ 19 ജില്ലകളിലെ 18 സ്ഥലങ്ങളിൽ നിലവിൽ ഉൽപ്പന്നങ്ങളെത്തിക്കുന്ന FreshToHome, സമഗ്രവും ഘട്ടം ഘട്ടവുമായ പ്രവർത്തനത്തിലൂടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് കോ ഫൗണ്ടർ ഷാൻ കടവിൽ വ്യക്തമാക്കി. 2015-ൽ ആരംഭിച്ച FreshToHome, കെമിക്കൽ രഹിത മത്സ്യം, സീഫുഡ്, മാംസം എന്നിവ ലഭ്യമാക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ്.