മികച്ച 100 ആഗോള ബ്രാൻഡുകളുടെ പട്ടികയിലിടം നേടി ഇന്ത്യൻ കമ്പനികളായ TCS, HDFC Bank, Infosys, LIC. Apple, Google, Amazon, Microsoft തുടങ്ങിയ വമ്പന്മാർക്കൊപ്പം ഇന്ത്യൻ കമ്പനികളും. 46-ാം സ്ഥാനത്ത് നിൽക്കുന്ന TCS ആണ് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ബ്രാൻഡ്. 2022ലെ ഏറ്റവും മൂല്യമുള്ള ആഗോള ബ്രാൻഡുകളുടെ റിപ്പോർട്ട് പ്രകാരം, 50 ബില്യൺ ഡോളറാണ് TCSന്റെ ബ്രാൻഡ് മൂല്യം.
33 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായി പട്ടികയിൽ 64ാം സ്ഥാനത്താണ് Infosys. ഇന്ത്യയിലെ മികച്ച IT സ്ഥാപനങ്ങളിലൊന്നായ wiproയ്ക്ക് പട്ടികയിൽ ഇടം നേടാനായില്ല. ബ്രാൻഡ് വാല്യുവിൽ ലോകത്തിലെ നാലാമത്തെ വലിയ ബാങ്കായ HDFC Bank 61ാം സ്ഥാനത്തും 23 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായി LIC 92ാം സ്ഥാനത്തുമാണ്. 947 ബില്യൺ ഡോളറോടെ Apple ആണ് നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്.