ഒരു ആഗോള ശക്തിയെന്ന നിലയിൽ ഇന്ത്യ അതിവേഗം അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ജർമ്മനിയിൽ നടന്ന G7 ഉച്ചകോടി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രത്തലവൻമാർക്കിടയിൽ നിന്ന് അന്വേഷിച്ച് വന്ന് ഹസ്തദാനം ചെയ്യുന്ന കാഴ്ച വൈറലായി.
ഒരു ഗ്രൂപ്പ് ഫോട്ടോ സെഷനിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുന്ന തിരക്കിലായിരിക്കുമ്പോഴാണ്, മോദിയുടെ
അടുത്തേക്ക് ബൈഡൻ നടന്നടുത്തത്. തുടർന്ന് ഇരു നേതാക്കളും ചില വാക്കുകൾ കൈമാറുകയും ചിരി പങ്കിടുകയും ചെയ്ത നിമിഷം ക്യാമറയിൽ പതിഞ്ഞു. ഇത് മൂന്നാം തവണയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ ജി 7 ലേക്ക് ക്ഷണിക്കുന്നത്.