2023ലെ ഐപിഒയിലൂടെ 3 ബില്യൺ ഡോളർ സമാഹരിക്കാൻ സ്കിൻകെയർ സ്റ്റാർട്ടപ്പായ Mamaearth പദ്ധതിയിടുന്നു. 1.2 ബില്യൺ ഡോളറാണ് കമ്പനിയുടെ ഏറ്റവുമൊടുവിൽ രേഖപ്പെടുത്തിയ മൂല്യം. 2022 ജനുവരിയിൽ അമേരിക്കൻ വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ സെക്വോയ ക്യാപ്പിറ്റൽ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് Mamaearth ഫണ്ട് സമാഹരിച്ചിരുന്നു.
ധനസമാഹരണത്തിനായി JP Morgan Chase, JM Financial, Kotak Mahindra Capital എന്നീ കമ്പനികളുമായുള്ള Mamaearthന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ ഹിന്ദുസ്ഥാൻ യൂണിലിവർ എക്സിക്യൂട്ടീവായ വരുൺ അലഗും ഭാര്യ ഗസലും ചേർന്ന് 2016ലാണ് Mamaearth സ്ഥാപിച്ചത്. ഫേസ് വാഷുകൾ, ഷാംപൂകൾ, ഹെയർ ഓയിലുകൾ തുടങ്ങിയ വിഷരഹിത ഉൽപ്പന്നങ്ങളുടെ ശ്രേണിയിലൂടെ ഇന്ത്യയിൽ ജനപ്രീതി നേടിയ കമ്പനിയാണ് Mamaearth.