പരേതരായവരുടെ ശബ്ദം അനുകരിക്കുന്നതിനുളള ഫീച്ചർ അലക്സയിൽ അവതരിപ്പിക്കുന്നതിന് ആമസോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലാസ് വെഗാസിലെ ആമസോണിന്റെ കോൺഫറൻസിൽ അവതരിപ്പിച്ച ഫീച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല. ഒരു മിനിറ്റിൽ താഴെയുള്ള റെക്കോർഡിംഗിനെ അടിസ്ഥാനമാക്കി ഒരു നിർദ്ദിഷ്ട വ്യക്തിയുടെ ശബ്ദം അനുകരിക്കാൻ വെർച്വൽ അസിസ്റ്റന്റിനെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.
കൂടുതൽ മാനുഷിക ഗുണങ്ങൾ നൽകി ഉപയോക്താക്കളും അലക്സയുമായുള്ള ആശയവിനിമയത്തിൽ കൂടുതൽ വിശ്വാസം നേടുകയാണ് ലക്ഷ്യമെന്ന് അലക്സ സീനിയർ വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ്. .നഷ്ടത്തിന്റെ വേദന ഇല്ലാതാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയില്ലെങ്കിലും, അത് അവരുടെ ഓർമ്മകളെ നിലനിർത്തുമെന്ന്. അലക്സ ഹെഡ് സയന്റിസ്റ്റ് കൂടിയായ രോഹിത് പ്രസാദ്. പുതിയ ഫീച്ചർ കൂടുതൽ സ്വകാര്യത ആശങ്കകളും സമ്മതത്തെക്കുറിച്ചുള്ള ധാർമ്മിക ചോദ്യങ്ങളും ഉയർത്തുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.