ഇന്ത്യ ഡിജിറ്റൈസേഷൻ ത്വരിതപ്പെടുത്തണം: Rajeev Chandrasekhar

ചിപ്പ് രൂപകല്പനയിലൂടെയും നവീകരണത്തിലൂടെയും ഇന്ത്യ ഡിജിറ്റൈസേഷൻ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രി Rajeev Chandrasekhar. Intelന്റെ അത്യാധുനിക ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായുള്ള Intelന്റെ സംഭാവനകൾ ഈ രംഗങ്ങളിൽ ഇന്ത്യ നൽകുന്ന അവസരങ്ങളുടെ ഏറ്റവും വലിയ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാർഡ് വെയർ, സോഫ്റ്റ് വെയർ എന്നിവയടക്കമുള്ള സെമി കണ്ടക്ടർ പ്രോഡക്ട് ‍‍ഡിസൈനുകളിലൂന്നിയുള്ള നവീകരണമാണ് ഇന്ത്യയിലുണ്ടാവേണ്ടത്.

4.53 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഡാറ്റാ സെന്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രാഫിക്ക് വിഭാഗങ്ങളുൾപ്പെടുന്നതാണ് Intel Indiaയുടെ പുതിയ കേന്ദ്രം. കേന്ദ്രത്തിലെ ഒരു നില സിലിക്കൺ ഡിസൈൻ ചിപ്പ് ഗവേഷണങ്ങൾ ക്കായി സമർപ്പിച്ചിരിക്കുന്നു. അമേരിക്കയിലല്ലാതെ കമ്പനിയുടെ ഏറ്റവും വലിയ ഡിസൈൻ ആൻഡ് എഞ്ചിനീയറിംഗ് സെന്ററുള്ളത് ഇന്ത്യയിലാണ്. എഞ്ചിനീയറിംഗ്, ഡിസൈൻ മേഖലകളിലെ നൂതന ഗവേഷണങ്ങൾക്കായി ഇന്ത്യയിൽ 8 billion ഡോളർ നിക്ഷേപമാണ് Intel നടത്തിയിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version