അൾട്രാ സൈക്ലിംഗിൽ ഗിന്നസ് റെക്കോർഡിട്ട് പൂനെ സ്വദേശിനി Preeti Maske. 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ നിന്നും മണാലിയിലേക്ക് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയ ആദ്യ വനിതയെന്ന റെക്കോർഡാണ് പ്രീതി സ്വന്തമാക്കിയത്. യാത്ര പൂർത്തിയാക്കാൻ 60 മണിക്കൂർ സമയമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ പ്രീതിയ്ക്ക് അനുവദിച്ചിരുന്നത്.
ജൂൺ 22 ന് ലേ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ജൂൺ 24 ന് ഉച്ചയ്ക്ക് 1.13ഓടെ പൂർത്തിയാക്കിയ റൈഡിൽ 480 കിലോമീറ്റർ ദൂരം പ്രീതി പിന്നിട്ടു. 6,000 കിലോമീറ്റർ ഗോൾഡൻ ക്വാഡ്രിലാറ്ററലിലെ ഏറ്റവും വേഗതയേറിയ വനിതാ സൈക്ലിസ്റ്റ് എന്ന റെക്കോർഡും പ്രീതി സ്വന്തമാക്കിയിട്ടുണ്ട്. അസുഖം മറികടക്കാനായി 40-ാം വയസ്സിലാണ് പ്രീതി സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്.