Germany, UAE സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിക്ക് വിമാനത്താവളത്തിൽ  യാത്രയയപ്പ് നൽകി. നേരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനും യുഎഇ പ്രസിഡന്റ് നേരിട്ടെത്തിയിരുന്നു. യുഎഇ സന്ദർശന വേളയിൽ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി  അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യ-യുഎഇ ബന്ധം അഭിവൃദ്ധിപ്പെടുന്നതിന് സംഭാവനകൾ നൽകിയ മഹാനായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുതിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുളള നരേന്ദ്രമോദിയുടെ ആദ്യ കൂടിക്കാഴ്ചയുമായിരുന്നു ഇത്. ഇത്തവണത്തെ UAE സന്ദർശനത്തിൽ മറ്റു പൊതുപരിപാടികളോ ചർച്ചകളോ ഉണ്ടായിരുന്നില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇതിനുമുന്‍പ്  2015, 2018, 2019 വര്‍ഷങ്ങളിലാണ് നരേന്ദ്രമോദി യു.എ.ഇ. സന്ദർശിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version