ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ട്-അപ്പ് വൈറ്റ്ഹാറ്റ് ജൂനിയർ. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള ആയിരക്കണക്കിന് ജീവനക്കാരെയാണ് നിലവിലെ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കൽ ബാധിക്കുന്നത്. ഇന്ത്യയിലും ബ്രസീലിലുമായി കമ്പനിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട ജീവനക്കാരുടെ എണ്ണം 600 വരെയായിരിക്കുമെന്നാണ് റിപ്പോർട്ട്. വിൽപ്പന, മാർക്കറ്റിംഗ്, ട്യൂട്ടർമാർ, ഓപ്പറേഷൻസ് എന്നിവയിലുൾപ്പെടെ വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കാൻ സാധ്യതയുണ്ട്. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ, വൈറ്റ്ഹാറ്റ് ജൂനിയറിലെ 800-ലധികം ജീവനക്കാർ ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് രാജിവച്ചിരുന്നു. 2020-ൽ 300 മില്യൺ ഡോളറിനാണ് ബൈജൂസ് വൈറ്റ്ഹാറ്റ് ജൂനിയർ ഏറ്റെടുത്തത്. 2021 ഏപ്രിൽ 1 നും 2022 മാർച്ച് 31 നും ഇടയിൽ വൈറ്റ്ഹാറ്റ് ജൂനിയർ മൊത്തം 1,690 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
എഡ്ടെക്കുകളിൽ പിരിച്ചുവിടൽ തുടരുന്നു
300 ഓളം ജീവനക്കാരെ പിരിച്ചു വിട്ട് Byju’s-ന് കീഴിലുളള WhiteHat Jr
Related Posts
Add A Comment