Reliance retail വിഭാഗത്തിന്റെ മേധാവിയായി മുകേഷ് അംബാനിയുടെ മകൾ Isha Ambani എത്തിയേക്കും

റിലയൻസ് റീട്ടെയ്ൽ വിഭാഗത്തിന്റെ മേധാവിയായി മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി എത്തുമെന്ന് റിപ്പോർട്ട്.നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഇഷ അംബാനി.ഇഷ അംബാനിയുടെ സ്ഥാനക്കയറ്റം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.30 കാരിയായ ഇഷ യേൽ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയിൽ ബിരുദം നേടി.സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ പൂർത്തിയാക്കി.ഇഷ അംബാനി യുഎസിലെ മക്കിൻസി ആൻഡ് കമ്പനിയിലും ജോലി ചെയ്തിരുന്നു.16-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോഴാണ് ഇഷാ അംബാനി ആദ്യമായി ശ്രദ്ധ നേടിയത്.റിലയൻസ് റീട്ടെയിലിൽ ഡിജിറ്റൽ, പരസ്യം, കമ്മ്യൂണിക്കേഷൻസ്, ക്രിയേറ്റീവ് എന്നിവയുൾപ്പെടെ എല്ലാ മാർക്കറ്റിംഗ് ടീമുകൾക്കുമായി സ്ട്രാറ്റജി ഡെവലപ്‌മെന്റും നിർവഹിക്കുന്നു.2016-ൽ അജിയോ എന്ന ഫാഷൻ പോർട്ടൽ ആരംഭിച്ചതിന്റെ ക്രെഡിറ്റും ഇഷയ്ക്കാണ്.റിലയൻസ് ജിയോയുടെ തുടക്കത്തിനു പ്രചോദനമേകിയതും ഇഷ അംബാനി ആയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version