സ്റ്റാർട്ടപ്പ് CredAvenue പേരുമാറ്റി, Yubi എന്നറിയപ്പെടും

സ്വന്തം പേര് Yubi എന്ന് റീബ്രാൻഡ് ചെയ്ത് ഡെബ്റ്റ് മാർക്കറ്റ്പ്ലേസ് സ്റ്റാർട്ടപ്പായ CredAvenue. ഡെബ്റ്റ് ഇക്കോസിസ്റ്റത്തിലെ ആധിപത്യം നിലനിർത്താനുള്ള കമ്പനിയുടെ ദീർഘകാല ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നതാണ് പുതിയ പേരെന്നാണ് വിലയിരുത്തുന്നത്. വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, നിലവിലെ ഉൽപ്പന്ന ലൈനുകൾ എന്നിവയുടെ മേക്ക് ഓവറിലൂടെ പുതിയ ബ്രാൻഡ് എല്ലാ ക്ലയന്റ് ടച്ച് പോയിന്റിലും പ്രതിഫലിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

അടുത്തിടെ, ഡാറ്റാ അനലിറ്റിക്ക്സ് കമ്പനിയായ Spocto, കോർപ്പറേറ്റ് കമ്പനികളുടെ വിവരങ്ങൾ കൈമാറുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ Corpository എന്നിവയെ CredAvenue ഏറ്റെടുത്തിരുന്നു. 2020 ഓഗസ്റ്റിൽ സ്ഥാപിതമായ CredAvenue 1.3 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ അതിവേഗം വളരുന്ന ഫിൻ‌ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. നിലവിൽ 3,000 കോർപ്പറേറ്റ് ക്ലയന്റുകളും 750 ലെൻഡർമാരുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. YubiLoans, YubiInvest, YubiSCF, YubiPool,YubiCo.Lend എന്നിങ്ങനെ അഞ്ച് ഓഫറുകളാണ് നിലവിൽ CredAvenue വാഗ്ദാനം ചെയ്യുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version