ശ്വേതയും ആരതിയും ഓൺലൈനിൽ വിൽപ്പന ലക്ഷങ്ങളുടെ വരുമാനം | Kerala Sarees Boutique

കേരളീയമായ പരമ്പരാഗത സാരി ഓൺലൈനിൽ വിറ്റാലോ?

ലോക്ഡൗണിൽ തോന്നിയ ഈ ആശയം സോഫ്റ്റ് എഞ്ചിനീയറായ ശ്വേത വേണുഗോപാലും ആരതി എസ് ആനന്ദും വേഗം യാഥാർത്ഥ്യമാക്കി.  കേരളീയ സാരികളുടെ ഡിജിറ്റൽ മാർക്കറ്റ്, Kerala Sarees Boutique അങ്ങനെ മാസങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ വരുമാനമുള്ള സംരംഭമായി. കൈത്തറി വസ്ത്രങ്ങൾ, സെറ്റ് മുണ്ടുകൾ, പരമ്പരാഗത സാരികളുടെ ഡിസൈനർ കളക്ഷൻ  എന്നിവയെല്ലാം Kerala Sarees Boutique അവതരിപ്പിക്കുന്നു.  സീത, അംബ, വിഷ്ണുക്രാന്തി, ചെത്തി പൂ തുടങ്ങി കേരളീയ സംസ്ക്കാരത്തിൽ ഉൾച്ചേർത്ത പേരുകളാണ് ഓരോ ഡിസൈനർ സാരികൾക്കും.  തനിമ ഒട്ടും ചോരാതെ, നിർമ്മിച്ച കേരള സാരി ലോകമെങ്ങും എത്തിക്കുന്ന വീനസ് വുമൺ പ്രൈവറ്റ് ലിമിറ്റഡ് ഒരു വുമൺ ഓൺഡ് സ്റ്റാർട്ടപ്പാണ്.  

പാലക്കാട്ടെ കരിംപുഴ, കുത്താംപുള്ളി എന്നിവിടങ്ങളിലെ നെയ്ത്തു ശാലകളിലും കണ്ണൂർ, ബാലരാമപുരം എന്നിവിടങ്ങിലെ കൈത്തറി ശാലകളിലും നിർ്മ്മിച്ച ഹാൻഡ്ലൂം വസ്ത്രങ്ങളാണ് ഓൺലൈനായി വിൽക്കുന്നത്. വെബ്സൈറ്റിലൂടെയാണ് കേരള സാരീസ് ലോകമെങ്ങുമുള്ള കസ്റ്റമേഴ്സിലേക്ക് എത്തുന്നത്. ഡിജിറ്റൽ സെയിൽസ് വിജയമായതോടെ മെൻസ് കളക്ഷനും കി‍ഡ്സ് കളക്ഷനും വെബ്സൈറ്റിൽ ഇടം പിടിച്ചു.

വെഡ്ഡിംഗ് വെയർ, പാർട്ടി വെയർ, ബിസിനസ്സ് മീറ്റിംഗ് വെയർ, ആഘോഷങ്ങളിലും യാത്രകളിലും ഉപയോഗിക്കാവുന്ന ട്രെൻഡി വെയറുകൾ, ഓഫീസിൽ ഉപയോഗിക്കുന്ന ഫോർമൽ തുടങ്ങി ‌ഈസി ആന്റ് കംഫർട്ടബിൾ വെയർ ആണ് കേരള സാരീസിന്റെ പ്രൊ‍ഡക്റ്റുകളെല്ലാം.

 കേരള സാരീസിന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്സ് ബുക്ക് പേജുകളിലൂടെയും ഓഫീഷ്യൽ വെബ്സൈറ്റായ https://www.keralasaree.com/ ലൂടെയും ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ദിവസങ്ങൾക്കുള്ളിൽ ഡെലിവറി സാധ്യമാക്കുന്ന ലോജിസ്റ്റിക്സ് നെറ്റ് വർക്കും സദാപ്രവർത്തന നിരതമായ കസ്റ്റമർ കെയറും കേരള സാരീസിനുണ്ട്.

Connect In:

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version