ജാപ്പനീസ് ഐ വെയർ ബ്രാൻഡായ Owndaysന്റെ ഭൂരിഭാഗം ഓഹരികളും Lenskart ഏറ്റെടുക്കുന്നു. 400 മില്യൺ ഡോളറിനാണ് ഏറ്റെടുക്കലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ, സിംഗപ്പൂർ, തായ്വാൻ, ഫിലിപ്പീൻസ് ,ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി 13 വിപണികളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കാൻ ലയനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. Owndays സഹസ്ഥാപകരായ CEO Shuji Tanaka, COO Take Umiyama, എന്നിവർ ഓഹരി ഉടമകളായിത്തന്നെ തുടരുമെന്നാണ് സൂചന. 2023ഓടെ സംയുക്തസ്ഥാപനം 650 million ഡോളർ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2010 ൽ സ്ഥാപിതമായ Lenskart, പ്രതിവർഷം 10 മില്യൺ ജോഡി കണ്ണടകളുടെ ഷിപ്പിംഗ് നടത്തുന്നുണ്ട്. ഇന്ത്യ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലായി 1,100ഓളം സ്റ്റോറുകളുള്ള ലെൻസ്കാർട്ടിന് 20 മില്യണിലധികം ആപ്പ് ഡൗൺലോഡുകളുണ്ട്. Falcon Edge Capital, SoftBank, KKR, Temasek തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്. അതേസമയം,13 ഇടങ്ങളിലായി 460ഓളം സ്റ്റോറുകളാണ് Owndaysനുള്ളത്.
Related Posts
Add A Comment