
ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തിന് വഴികാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 പരിപാടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ചിപ്പ് നിർമ്മാണത്തിന്റെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാകാനുള്ള ശ്രമത്തിലാണ്. അടുത്ത 5 വർഷത്തിനു ള്ളിൽ കുറഞ്ഞത് 14 ലക്ഷം ആളുകൾക്ക് ഈ മേഖലയിൽ നൈപുണ്യ പരിശീലനം നൽകും. ചിപ്സ് ടു സ്റ്റാർട്ടപ്പ് പ്രോഗ്രാമിന് കീഴിൽ 30 സ്ഥാപനങ്ങളെ പിന്തുണയ്ക്കും. ഇന്ത്യയിലെ 2,3 ടയർ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഡിജിറ്റൽ ഇന്ത്യ ജെനസിസ് പ്ലാറ്റ്ഫോമിന് രൂപം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.