എറണാകുളം മിൽമ ഡയറി പ്ലാന്റിൽ സോളാർ പവ്വർ പ്രോജക്ടിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി L Murugan തറക്കല്ലിട്ടു. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഡയറി യൂണിറ്റാകാനുള്ള പരിശ്രമത്തിലാണ് പ്ലാന്റെന്ന് അദ്ദേഹം പറഞ്ഞു. സോളാർ പ്രോജക്ട് പ്രവർത്തനക്ഷമമാകുന്നതോടെ, പ്ലാന്റിലെ ഊർജ്ജ ഉപഭോഗം 90 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും.
2 മെഗാവാട്ട് കപ്പാസിറ്റിയോടെ തൃപ്പുണിത്തുറയിലെ മിൽമ ഡയറി പ്ലാന്റിലും സോളാർ പവ്വർ പ്രോജക്ട് തുടങ്ങാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്. നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് അനുവദിച്ച 11.59 കോടി രൂപ ചെലവിലായിരിക്കും ഇത് സ്ഥാപിക്കുക. മൃഗസംരക്ഷണത്തിനായി 29 മൊബൈൽ വെറ്റിനറി യൂണിറ്റുകൾ കേരളത്തിൽ ആരംഭിക്കും. ഇവയ്ക്കു പുറമേ, സംസ്ഥാനത്ത് സ്ഥാപിക്കാനിരിക്കുന്ന 5 ഫിഷിംഗ് ഹാർബറുകളിൽ ഒരെണ്ണം കൊച്ചിയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.