അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്. യൂറോപ്യൻ കമ്പനിയുമായുളള പാർട്ണർഷിപ്പിൽ ഒരു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.പുതിയ സ്ഥാപനം രൂപീകരിച്ചതിന് ശേഷം, പദ്ധതിയുടെ പൈലറ്റ് റൺ ആരംഭിക്കുന്നതിന് രണ്ട് പാദങ്ങൾ കൂടി വേണ്ടിവരുമെന്ന് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഡയറക്ടർ ഉത്തം ബോസ് പറഞ്ഞു.വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുമ്പോൾ ഏകദേശം 400 പേർക്ക് പദ്ധതിയിൽ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വന്തമായി ഫോർജിംഗ്, ഫൗണ്ടറി, പെയിന്റ് ഷോപ്പ്, അസംബ്ലി, വെൽഡിംഗ് ഷോപ്പ് എന്നിവയുള്ള രാജ്യത്തെ ഏക നിർമാതാവാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് എന്നും ഉത്തം ബോസ് പറഞ്ഞു.അംബാസഡർ കാറുകൾക്ക് ആവശ്യക്കാരില്ലാത്തതിനാൽ കമ്പനി 2014-ൽ പ്ലാന്റ് അടച്ചുപൂട്ടി, തുടർന്ന് ഐക്കണിക് ബ്രാൻഡ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ പ്യൂഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റു.ആഡംബര കാർ ബ്രാൻഡായ ‘കോണ്ടസ്സ’ SG മൊബിലിറ്റിക്കും വിറ്റിരുന്നു.
ഇലക്ട്രിക് പദ്ധതികളുമായി Hindustan Motors
അടുത്ത വർഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുമെന്ന് Hindustan Motors