Taiwanese കമ്പനി ഫോക്സ്കോണിന്റെ പദ്ധതികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി Narendra Modi

രാജ്യത്ത് ഇലക്‌ട്രോണിക്‌സ് ഉൽപ്പാദന ശേഷി വർധിപ്പിക്കാനുള്ള Taiwanese കമ്പനി ഫോക്സ്കോണിന്റെ പദ്ധതികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി Narendra Modi. ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവിനെ കണ്ട പ്രധാനമന്ത്രി കമ്പനി രാജ്യത്ത് നടത്തുന്ന നിർമ്മാണ പദ്ധതികളെ അഭിനന്ദിച്ചു. ഇന്ത്യയെ Semi Conductor ഹബ്ബാക്കാനുളള ശ്രമത്തിൽ ഫോക്സ്കോണിന്റെ പിന്തുണയിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. രാജ്യത്ത് അർദ്ധചാലക ചിപ്പുകൾ നിർമിക്കുന്നതിന് ഫോക്‌സ്‌കോണും വേദാന്തയും ഫെബ്രുവരിയിൽ സംയുക്തസംരഭം രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
വേദാന്തയ്ക്ക് സംയുക്തസംരംഭത്തിൽ 60 ശതമാനം ഓഹരിയും ഫോക്‌സ്‌കോണിന് 40 ശതമാനം ഓഹരിയും ഉണ്ടായിരിക്കും. അർദ്ധചാലകങ്ങൾക്കും ഡിസ്പ്ലേ നിർമ്മാണത്തിനുമുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രഖ്യാപിച്ചതിന് ശേഷം ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിലെ ആദ്യത്തെ സംയുക്ത സംരംഭമാണിത്. ഫോക്‌സ്‌കോണിന്റെ ഇവി നിർമാണ വിഭാഗമായ ഫോക്‌സ്‌ട്രോൺ, ഇന്ത്യ ഉൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ സ്ഥലങ്ങളിൽ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version