44 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ ഇടപാട് ഇലോൺ മസ്‌ക് പിൻവലിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി ട്വിറ്റർ. ലയന കരാർ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ പറഞ്ഞു. ലയന കരാറിലെ ഒന്നിലധികം വ്യവസ്ഥകൾ ലംഘിച്ചതിനാൽ ട്വിറ്റർ വാങ്ങാനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിലെ സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാത്തത് ലയനകരാറിന്റെ ലംഘനമാണെന്നാണ് മസ്ക് പറഞ്ഞത്. ട്വിറ്റർ ഹൈ റാങ്കിംഗ് എക്സിക്യൂട്ടീവുകളെയും ടാലന്റ് അക്വിസിഷൻ ടീമിന്റെ മൂന്നിലൊന്ന് പേരെയും പുറത്താക്കിയതും പിന്മാറ്റത്തിന് കാരണമായി മസ്‌ക് പറയുന്നു. ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ മസ്‌ക് ഒരു ബില്യൺ ഡോളർ ബ്രേക്ക്-അപ്പ് ഫീസ് നൽകണമെന്നാണ് ഇടപാടിന്റെ നിബന്ധനയെന്നാണ് റിപ്പോർട്ട്.
മസ്കിന്റെ പിന്മാറ്റത്തിൽ നിയമപോരാട്ടവുമായി ട്വിറ്റർ
44 ബില്യൺ ഡോളറിന്റെ ഇടപാട് മസ്ക് പിൻവലിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി ട്വിറ്റർ