‌ Buildnext നേടിയത്  $3.5 Mn, കേരള സ്റ്റാർട്ടപ്പ് മൂലധന ഫണ്ട് നേടിയത്  Pre Series A ഫണ്ടിംഗിൽ
‌ Buildnext നേടിയത് $3.5 Mn, കേരള സ്റ്റാർട്ടപ്പ് മൂലധന ഫണ്ട് നേടിയത് Pre Series A ഫണ്ടിംഗിൽ

3.5 മില്യൺ ഡോളർ മൂലധന ഫണ്ട് നേടി കേരള ടെക്ക് അധിഷ്ഠിത ഭവന നിർമ്മാണ സ്റ്റാർട്ടപ്പായ Buildnext.

പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഉപകമ്പനിയായ മധുമല വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിലായിരുന്നു നേട്ടം.

ഗവേഷണ പ്രവർത്തനങ്ങൾക്കായും, ഇന്ത്യയിലുടനീളമുള്ള വെർച്വൽ റിയാലിറ്റി കേന്ദ്രങ്ങൾ വികസിപ്പിക്കാനും ഫണ്ട് വിനിയോഗിക്കും.

സാങ്കേതികവിദ്യയുപയോഗിച്ച് ഉന്നത നിലവാരത്തിലുള്ള ബ്രാൻഡഡ് വീടുകൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കുകയാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.

ബെംഗളൂരു IIM ബിരുദധാരികളായ ഫിനാസ് നഹയും, ഗോപീകൃഷ്ണനും ചേർന്ന് 2015ലാണ് Buildnext സ്ഥാപിച്ചത്.

കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഓൺലൈൻ വിപണിയായാണ് പ്രവർത്തനമാരംഭിച്ചത്.

പിന്നീട്, സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട് നിർമ്മാണം എളുപ്പമാക്കുന്ന പ്ലാറ്റ്ഫോമായി വികസിച്ചു.

നിലവിൽ കേരളത്തിലും ഹൈദരാബാദിലുമാണ് കമ്പനിയ്ക്ക് സാന്നിധ്യമുള്ളത്.

ഭാവിയിൽ ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കു കൂടി വ്യാപിക്കാൻ Buildnext പദ്ധതിയിടുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version