ഇന്ത്യയിലേക്കുള്ള കളിപ്പാട്ട ഇറക്കുമതിയിൽ 70% കുറവും കയറ്റുമതിയിൽ 61% വർധനയും ഉണ്ടായതായി റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ Make In India പദ്ധതിയാണ് നേട്ടത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. 2021-22 സാമ്പത്തിക വർഷത്തിൽ 326 മില്യൺ ഡോളറിന്റെ വർധനയാണ് ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയിൽ ഉണ്ടായത്.
2020 ഫെബ്രുവരിയിൽ സർക്കാർ, കളിപ്പാട്ടങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 60% ആയി ഉയർത്തിയിരുന്നു. 645 നോൺ-ഇലക്ട്രിക് കളിപ്പാട്ട ലൈസൻസുകളും 198 ഇലക്ട്രിക് കളിപ്പാട്ട ലൈസൻസുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ് ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. ഇത് കൂടാതെ, അന്താരാഷ്ട്ര കളിപ്പാട്ട നിർമ്മാതാക്കൾക്ക് 6 ലൈസൻസുകളും BIS അനുവദിച്ചിട്ടുണ്ട്.