കാസർഗോഡ് കേന്ദ്രീകരിച്ച് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. ഊർജ്ജ ആവശ്യങ്ങളിൽ സമ്പൂർണ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. കാസർഗോഡ് ജില്ലയിൽ പ്രത്യേകം ഏറ്റെടുത്ത 45 ഏക്കർ സ്ഥലത്തായിരിക്കും പ്ലാന്റ് സ്ഥാപിക്കുകയെന്ന് KMRL മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ.
അടുത്തിടെയാണ് 1.8 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാൻറ് KMRL മുട്ടം യാർഡ് കേന്ദ്രമാക്കി ആരംഭിച്ചത്. ഈ പ്ലാന്റ് വഴി 51 ശതമാനം എനർജി ന്യൂട്രാലിറ്റിയെന്ന ലക്ഷ്യം KMRL പൂർത്തിയാക്കി. കാസർഗോഡ് സോളാർ പ്ലാന്റ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ, കൊച്ചി മെട്രോയുടെ സൗരോർജ്ജ ക്ഷമത 10.5MWp ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മെട്രോയുടെ ഊർജ്ജ ആവശ്യങ്ങളുടെ 55 ശതമാനം വരുമെന്ന് കണക്കാക്കുന്നു.