മെയ്ക്ക് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ Blaze അവതരിപ്പിച്ച് LAVA

മെയ്ക്ക് ഇൻ ഇന്ത്യ സ്മാർട്ട്ഫോൺ Blaze അവതരിപ്പിച്ച് LAVA.8,699 രൂപ വിലയുള്ളതാണ് ഈ ബജറ്റ് സ്‌മാർട്ട്‌ഫോൺ. ഗ്ലാസ് ബാക്ക് ഡിസൈൻ, 6.5 ഇഞ്ച് HD ഡിസ്‌പ്ലേ എന്നിവയുളള ബ്ലേസ് ആൻഡ്രോയ്ഡ് 12 ലാണ് പ്രവർത്തിക്കുന്നത്. സ്‌ക്രീൻ ഫ്ലാഷോടു കൂടിയ 8 MP ഫ്രണ്ട് ക്യാമറയും 13 MP ട്രിപ്പിൾ റിയർ ക്യാമറയും ബ്ലേസിനുണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറുമാണ് മറ്റ് സവിശേഷതകൾ.ആക്‌സിലറോമീറ്ററും പ്രോക്‌സിമിറ്റി സെൻസറും ഉണ്ട്. MediaTek Helio A22 ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിലുളളത്. 3 GB റാമും 64 GB ഇന്റേണൽ സ്‌റ്റോറേജുമുണ്ട്. മൈക്രോ SD കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 10W ടൈപ്പ്-C ഫാസ്റ്റ് ചാർജറിനൊപ്പം 5000mAh ബാറ്ററിയുമായാണ് ബ്ലേസിന്റെ വരവ്. ഒറ്റചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് റെഡ് കളർ വേരിയന്റുകളിലാണ് ലഭിക്കുന്നത്.ലാവ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ജൂലൈ 14 മുതൽ ബ്ലേസ് വിൽപനയ്‌ക്കെത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version