പരമേശ്വരൻ അയ്യർ നീതി ആയോഗ് സിഇഒ ആയി ചുമതലയേറ്റു. അമിതാഭ്കാന്തിന്റെ പിൻഗാമി ആയാണ് നിയമനം. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ ആണ് നിയമനമെന്ന് പേഴ്സണൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരുന്നു.ജല-ശുചീകരണ മേഖലയിൽ 25 വർഷത്തിലേറെ പരിചയമുള്ള 63-കാരനായ പരമേശ്വരൻ അയ്യർ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകി. ഉത്തർപ്രദേശ് കേഡറിലെ 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അയ്യർ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. 2016-20 കാലത്ത് കേന്ദ്രസർക്കാരിൽ ഡ്രിങ്കിങ്ങ് വാട്ടർ-സാനിട്ടേഷൻ ഇവയിൽ സെക്രട്ടറിയായിരുന്നു.ലോകബാങ്കിന്റെ ജല-ശുചീകരണ സംരംഭങ്ങളിൽ ചേരുന്നതിനായി 2009-ൽ പരമേശ്വരൻ അയ്യർ സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു.ലോകബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്ത് വിയറ്റ്നാം, ചൈന, ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നയിക്കാൻ പരമേശ്വരൻ അയ്യർ
അമിതാഭ്കാന്തിന്റെ പിൻഗാമി ആയാണ് നിയമനം