ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ആദ്യ Android സ്മാർട്ട്ഫോൺ Sagaയുമായി Solana

ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ Saga പുറത്തിറക്കാൻ പ്രമുഖ ബ്ലോക്ക്ചെയിൻ കമ്പനിയായ Solana. ഗൂഗിൾ, ആപ്പിൾ, ഇന്റൽ എന്നിവയ്‌ക്കായി വിപുലമായ കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയറുകൾ നിർമ്മിക്കുന്ന പ്രമുഖ ആൻഡ്രോയിഡ് ഡെവലപ്‌മെന്റ് കമ്പനി OSOM ആണ് ഫോണിന്റെ രൂപകൽപ്പനയും നിർമ്മാണവും. Osom OV1 സ്മാർട്ട്ഫോണിന്റെ മികച്ചതും നവീകരിച്ചതുമായ മോഡലാണ് Saga. 1000 ഡോളർ വിലവരുന്ന സ്മാർട്ട്ഫോൺ, 100 ഡോളർ ഡെപ്പോസിറ്റോടെ മുൻകൂറായി ഓർഡർ ചെയ്യാനാകും. 2023-ന്റെ തുടക്കത്തിൽ ഫോണിന്റെ ഷിപ്പിംഗ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. 512GB സ്റ്റോറേജ് കപ്പാസിറ്റി, 12GB RAM എന്നിവയോടുകൂടിയ സാഗയ്ക്ക് 50-megapixel പ്രൈമറി, 12-megapixel അൾട്രാവൈഡ് ക്യാമറ സൗകര്യങ്ങളുമുണ്ട്. 6.67 ഇഞ്ച് OLED ഡിസ്പ്ലേ, Snapdragon 8+ Gen 1 ചിപ്പ് എന്നിവയാണ് Sagaയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version