ഹ്യുണ്ടായ് മോട്ടോർ ആദ്യ ഇലക്ട്രിക് സെഡാൻ അയോണിക് 6 പുറത്തിറക്കി ജനപ്രിയ വിഭാഗത്തിൽ ടെസ്‌ലയ്‌ക്കെതിരെ നേർക്കുനേർ മത്സരിക്കാനാണ് ഹ്യുണ്ടായിയുടെ സെഡാൻ എത്തുന്നത്. ദക്ഷിണ കൊറിയൻ വിപണിയിൽ 55 മില്യൺ വൺ (41,949.51 ഡോളർ) മുതൽ 65 മില്യൺ വൺ വരെയാണ് വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ അയോണിക് 6 ലഭ്യമാകും – 53 kWh, 77.4 kWh അയോണിക് 6 ന് ഏകദേശം 610 കിലോമീറ്റർ (380 മൈൽ) ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും. 12 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ടൈപ്പ് എ, ടൈപ്പ് സി പോർട്ടുകൾ എന്നിവയും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയും സജ്ജീകരിച്ചിരിക്കുന്നു. ഈ വർഷം അവസാനം ദക്ഷിണ കൊറിയയിലെ പ്ലാന്റിൽ നിർമാണം തുടങ്ങും, അടുത്ത വർഷം ആദ്യം മുതൽ യുഎസ് വിൽപ്പന ആരംഭിക്കാനാണ് പദ്ധതി. ഹ്യുണ്ടായ് മോട്ടോറും സഹോദര കമ്പനിയായ കിയയും പ്രീമിയം ബ്രാൻഡ് ജെനസിസും 2030 ഓടെ 31-ലധികം ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ഇവി ശ്രേണി നിലവിലെ ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കും അപ്പുറം വികസിപ്പിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു.
ടെസ്ലയോട് മത്സരിക്കാൻ Ioniq6
ടെസ്‌ലയ്‌ക്കെതിരെ നേർക്കുനേർ മത്സരിക്കാൻ ഹ്യുണ്ടായി