ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ട് തെലങ്കാനയിലെ രാമഗുണ്ടത്ത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.100 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 2022 ജൂലൈ 1ന് പ്രവർത്തനം ആരംഭിച്ചു. 423 കോടി രൂപ ചെലവിലാണ് Bharat Heavy Electricals Limited നിർമ്മാണം പൂർത്തിയാക്കിയത്. ജലസംഭരണിയുടെ 500 ഏക്കറിലധികം വരുന്നതാണ് പദ്ധതി. ഒരു ഇൻവെർട്ടർ, ട്രാൻസ്ഫോർമർ, എച്ച്ടി ബ്രേക്കർ എന്നിവയടങ്ങുന്നതാണ് ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോം. പദ്ധതി വഴി 1.65 ലക്ഷം ടൺ കൽക്കരി ഉപഭോഗവും 2.10 ലക്ഷം ടൺ കാർബൺ ഉദ്യമനവും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതാ ഇന്ത്യയിലൊരു വമ്പൻ Floating Solar Project
ഇന്ത്യയിലെ ഏറ്റവും വലിയ Floating solar project രാമഗുണ്ടത്ത്
Related Posts
Add A Comment