ഇന്ത്യയിലെ ആദ്യ സ്വകാര്യ 5G നെറ്റ്വർക്ക് വിജയകരമായി വിന്യസിച്ച് എയർടെൽ. ആദ്യത്തെ 5G സ്വകാര്യ നെറ്റ്വർക്കിന്റെ വിജയകരമായ പരീക്ഷണം ബോഷ് ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് ഇന്ത്യ ഫെസിലിറ്റിയിൽ എയർടെൽ നടത്തി. ടെലികോം ഡിപ്പാർട്ട്മെന്റ് അനുവദിച്ച ട്രയൽ 5G സ്പെക്ട്രത്തിന്റെ അടിസ്ഥാനത്തിലാണ് 5G ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്വർക്ക് നിർമ്മിച്ചിരിക്കുന്നത്.
ട്രയൽ സ്പെക്ട്രം ഉപയോഗിച്ച് ബോഷിന്റെ നിർമ്മാണ കേന്ദ്രത്തിൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും പരീക്ഷണം നടത്തി. രാജ്യത്തവിടെയും ഏത് സംരംഭങ്ങൾക്കും ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്വർക്ക് സൊല്യൂഷൻ നൽകാൻ എയർടെല്ലിന് കഴിയുമെന്ന് എയർടെൽ ബിസിനസ്സ് ഡയറക്ടറും സിഇഒയുമായ അജയ് ചിറ്റ്കര. കഴിഞ്ഞ വർഷം, എയർടെൽ ഹൈദരാബാദിൽ ലൈവ് 4G നെറ്റ്വർക്കിലൂടെ ഇന്ത്യയിലെ ആദ്യത്തെ 5G എക്സ്പീരിയൻസ് വിജയകരമായി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ റൂറൽ 5G ട്രയലും 5G-യിലെ ആദ്യ ക്ലൗഡ് ഗെയിമിംഗ് എക്സ്പീരിയൻസും എയർടെലാണ് സാധ്യമാക്കിയത്