ഹംഗേറിയൻ ഇരുചക്രവാഹന ബ്രാൻഡായ  Keeway യുടെ  'K-Light 250V'  ഇന്ത്യയിൽ

ഹംഗേറിയൻ ഇരുചക്രവാഹന ബ്രാൻഡായ Keeway യുടെ ആദ്യത്തെ ക്രൂയിസർ ബൈക്ക് ‘K-Light 250V’ ഇന്ത്യയിൽ അവതരിപ്പിച്ചു. 2.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ക്രൂയിസർ ബൈക്ക് പുറത്തിറക്കിയത്. ചൈനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ക്വിയാൻജിയാങ് ഗ്രൂപ്പിന്റെ ഭാഗമാണ് Keeway. ഡിസൈൻ ഫീച്ചർ ഇവയിൽ പുതിയ Keeway ‘K-Light ബജാജ് അവഞ്ചറിന്റെയോ ഹാർലി ഡേവിഡ്‌സൺ റോഡ്‌സ്റ്ററുകളുടെയോ പരിഷ്‌ക്കരിച്ച പതിപ്പിന് സമാനമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലൈറ്റ് എന്നിവയാൽ സമ്പന്നമായ ഒരു റെട്രോ പ്രൊഫൈലുമുണ്ട് 20 ലിറ്റർ ടാങ്ക്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, മഡ്‌ഗാർഡ് എന്നിവയുമായാണ് പുതിയ കെ-ലൈറ്റ് വരുന്നത്. മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് ഡാർക്ക് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ക്രൂയിസർ മോട്ടോർസൈക്കിളിന് 5-സ്പീഡ് ഗിയർബോക്സുമായി 249 cc V-ട്വിൻ എഞ്ചിനാണ്, ബൈക്കിന് മുന്നിൽ USD ഫോർക്കും പിന്നിൽ ഹൈഡ്രോളിക് ഷോക്കും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version