ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാമത്. ഫിനാൻഷ്യൽ ടൈംസിന്റെ എഫ്ഡിഐ മാർക്കറ്റ് ഡാറ്റ പ്രകാരം 2021ൽ 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹം ഏകദേശം 1.7 ബില്യൺ ഡോളർ ദുബായ് ആകർഷിച്ചു. എഫ്ഡിഐ, പദ്ധതികൾ, ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ എന്നിവയിൽ ദുബായ്ഒന്നാം സ്ഥാനത്തെത്തി. ദുബായ് എഫ്ഡിഐ മോണിറ്റർ റിപ്പോർട്ട് അനുസരിച്ച്, നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികൾ ദുബായിൽ കഴിഞ്ഞ വർഷം 5,545 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
എമിറേറ്റ് എല്ലാ മേഖലകളിലും ബിസിനസ്സിനും നിക്ഷേപത്തിനും അനുകൂലമായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് തുടരുകയാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 205 എഫ്ഡിഐ പദ്ധതികളിലൂടെ 83.5 ബില്യൺ ദിർഹം വിദേശ നിക്ഷേപം ദുബൈക്ക് ലഭിച്ചു, Business 30,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 2021-ൽ 7.28 ദശലക്ഷം അന്തർദേശീയ സന്ദർശകരെയാണ് ദുബൈ സ്വാഗതം ചെയ്തത്.