പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള പിഴത്തുക കേന്ദ്രസർക്കാർ ഇരട്ടിയായി വർദ്ധിപ്പിച്ചു. ഇതുവരെയും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഇനി 1000 രൂപ പിഴത്തുക അടയ്ക്കേണ്ടി വരും. ആദായ നികുതി പോർട്ടൽ വഴിയാണ് ഈ പിഴത്തുക അടയ്ക്കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങൾ ഇവയാണ്.
ഇന്ത്യയിൽ അടിസ്ഥാന രേഖകളായി പരിഗണിക്കുന്നവയാണ് ആധാറും പാൻകാർഡും. അടുത്തിടെയാണ് പാൻ- ആധാർ കാർഡുകൾ ലിങ്ക് ചെയ്യുന്നത് കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്. പാൻ- ആധാർ ലിങ്കിങ്ങിനുള്ള സമയപരിധി 2023 മാർച്ച് 31 വരെ നീട്ടുകയും ചെയ്തു. പക്ഷേ, ജൂലൈ 1 മുതൽ പാൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള പിഴത്തുക കേന്ദ്രസർക്കാർ ഇരട്ടിയായി വർദ്ധിപ്പിച്ചു. ജൂൺ 30 വരെ പിഴത്തുക 500 രൂപയായിരുന്നത് സെൻട്രൽ ബോർഡ് ഓഫ് ഡയറ്ക്ട് ടാക്സസിന്റെ നിർദ്ദേശപ്രകാരം, ജൂലൈ 1 മുതൽ 1000 രൂപയായി വർദ്ധിപ്പിച്ചു. അതായത് ഇതുവരെയും ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഇനി 1000 രൂപ പിഴത്തുക അടയ്ക്കേണ്ടി വരും.
ആദായ നികുതി പോർട്ടൽ വഴിയാണ് ഈ പിഴത്തുക അടയ്ക്കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങൾ ഇവയാണ്;
ആദ്യം onlineservices.tin.egovnsdl.com/etaxnew/tdsnontds.jsp എന്ന ലിങ്ക് തുറക്കുക
രണ്ടാമതായി ചലാൻ നമ്പർ ITNS 280ൽ ക്ലിക്ക് ചെയ്യുക
അതിൽ നിന്ന് അടയ്ക്കേണ്ട നികുതി തെരഞ്ഞെടുക്കുക. നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ പണമടയ്ക്കാവുന്നതാണ്. ഇഷ്ടപ്പെട്ട മോഡ് തെരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുക. ശേഷം നിങ്ങളുടെ PAN, address, assessment year എന്നിവ നൽകുക. കോഡ് നൽകി പേയ്മെന്റ് നടത്തുക
കുറച്ച് സമയമെടുത്ത ശേഷം പേയ്മെന്റ് പൂർത്തീകരിച്ചുവെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും.
പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ എന്താണ് പ്രശ്നമെന്ന് കരുതുന്നവർ ഇതറിയണം. ഇത് അത്ര നിസ്സാര കാര്യമാണെന്ന് കരുതേണ്ട. അനുവദനീയ സമയപരിധിയായ 2023 മാർച്ച് 31നകം ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ പാൻകാർഡ് പ്രവർത്തന രഹിതമാകും. പിന്നീട് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനോ, ബാങ്ക് അക്കൗണ്ട് തുറക്കാനോ, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനോ പോലും സാധിക്കില്ല.