ടാറ്റ സ്റ്റീൽ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ, യൂറോപ്പ് പ്രവർത്തനങ്ങളിൽ 12,000 കോടി രൂപ മൂലധന ചെലവ് (കാപെക്‌സ്) ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി വി നരേന്ദ്രൻ പറഞ്ഞു.ഇന്ത്യയിൽ 8,500 കോടി രൂപയും യൂറോപ്പിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ 3,500 കോടി രൂപയും നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ടാറ്റ സ്റ്റീലിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ നരേന്ദ്രൻ വ്യക്തമാക്കി.ഒഡീഷയിലെ കലിംഗനഗറിലുള്ള പ്ലാന്റിന്റെ ശേഷി 3 MTയിൽ നിന്ന് 8 MT ആയി വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സ്റ്റീൽ ഉൽപ്പാദക കമ്പനികളിൽ ഒന്നാണ് ടാറ്റ സ്റ്റീൽ. കമ്പനി ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുന്നു.
12,000 കോടി രൂപ കാപെക്‌സ് പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീൽ
കമ്പനി ഇന്ത്യയിൽ ഏകദേശം 20 ദശലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കുന്നു