ഹുസൈൻ തുടങ്ങിയ What' A Sandwich, ലക്ഷങ്ങളുടെ ലാഭം നേടിയ സംരംഭം

സാൻവിച്ച് ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? സോസുകൾ, ചീസ്, ഫില്ലിംഗ് എന്നിവ കൃത്യമായി ചേരുമ്പോഴാണ് ഒരു നല്ല സാൻഡ്‌വിച്ച് ഉണ്ടാകുന്നത് അല്ലേ? നല്ല സാൻഡ്‌വിച്ചുകൾ ന്യായമായ വിലയിൽ ലഭിച്ചാലോ? അങ്ങനെയൊരു ആശയത്തിൽ തുടങ്ങിയ ഒരു അങ്ങനെയൊരു ആശയത്തിൽ തുടങ്ങിയ സംരംഭമാണ് വാട്ട് എ സാൻഡ്‌വിച്ച്. തന്റെ അഡ്വട്ടൈസിംഗ് ജോലിയും കുടുംബ ബിസിനസ്സും വിട്ട് ഹുസൈൻ ജുസർ ലോഖണ്ഡ്‌വാലയെന്ന വ്യക്തി സൃഷ്ടിച്ചെടുത്ത സംരംഭം. വെറും 29 രൂപയ്ക്ക് സാൻഡ്‌വിച്ചുകൾ വിറ്റു തുടങ്ങിയ വാട്ട് എ സാൻഡ്‌വിച്ചിന് നിലവിൽ കോടിക്കണക്കിന് രൂപയാണ് വരുമാനം.

2013-ൽ പൂനെയിലെ മഗർപട്ടയിൽ തന്റെ 33ാമത്തെ വയസ്സിലാണ് ഹുസൈൻ ജുസർ ലോഖണ്ഡ്‌വാല വാട്ട് എ സാൻഡ്‌വിച്ച് ആരംഭിക്കുന്നത്. സംരംഭം തുടങ്ങുമ്പോൾ ഒന്നരലക്ഷം രൂപയും രണ്ട് ഓപ്ഷനുകളുമാണ് അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്. അതുവരെയുള്ള ജീവിതത്തിലെ സമ്പാദ്യം ഒന്നുകിൽ തന്റെ യൂറോപ്യൻ യാത്രയ്ക്കുവേണ്ടി ചെലവഴിക്കുക, അല്ലെങ്കിൽ ആ സമ്പാദ്യം വാട്ട് എ സാന്റ് വിച്ചിന്റെ ആദ്യ ഔട്ട്‌ലെറ്റിനായി മാറ്റിവെയ്ക്കുക. ഹുസൈൻ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. തിരിഞ്ഞുനോക്കുമ്പോൾ, സ്വന്തം ജീവിതത്തിലെ എക്കാലത്തെയും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു.

ക്ലൗഡ് കിച്ചൺ എന്ന ആശയം ഇന്നത്തെയത്ര പ്രചാരം നേടിത്തുടങ്ങി യിട്ടില്ലാത്ത കാലത്തു തന്നെ അത്തരം അടുക്കളകൾ വാട്ട് എ സാന്റ് വിച്ച് പ്രാവർത്തികമാക്കി തുടങ്ങിയിരുന്നു. 2020-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി റെസ്റ്റോറന്റുകൾ അടച്ചിടേണ്ടി വന്നപ്പോൾ , ക്ലൗഡ് കിച്ചൺ സംവിധാനത്തിന്റെ ബലത്തിൽ ബിസിനസ്സ് ഗണ്യമായി വളർന്നു. 2021ൽ 50ൽക്കൂടുതൽ ഡെലിവറി കിച്ചണുകളുള്ള ഒരു വൻ ബിസിനസ്സായി മാറി വാട്ട് എ സാന്റ് വിച്ച്. 2022-ലും 100 ഓളം കേന്ദ്രങ്ങളായി ഇത് ഉയർത്താനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Veg Crispy, Paneer Tikka, Chicken Crackling തുടങ്ങി വ്യത്യസ്തവും രുചികരവുമായ സാൻഡ് വിച്ച് കോമ്പിനേഷനുകളാണ് വാട്ട് എ സാന്റ് വിച്ച് വിപണിയിലെത്തിക്കുന്നത്. 25 ഓളം വീട്ടമ്മമാർ സ്വന്തം വീടുകളിലിരുന്ന് സാൻഡ് വിച്ചുകൾ ഉണ്ടാക്കുന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സബ്മറൈൻ സാൻഡ്‌വിച്ചുകൾക്കു പുറമേ, 29 മുതൽ, 399 രൂപ വരെ വില വരുന്ന സ്ലൈഡറുകളുടെ ഇന്ത്യൻ പതിപ്പായ ബർഗറുകൾ, ടോർട്ടില്ലകൾ, സലാഡുകൾ, ഫ്രൈകൾ, പാവ് ബർഗറുകൾ എന്നിവയും വാട്ട് എ സാന്റ് വിച്ച് വിപണനം നടത്തുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version