'Voice Status'  നൽകാനുളള ഓപ്ഷൻ വൈകാതെ WhatsApp അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

‘വോയ്‌സ് സ്റ്റാറ്റസ്’  നൽകാനുളള ഓപ്ഷൻ വൈകാതെ വാട്സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.സ്റ്റാറ്റസ് അപ്‌ഡേറ്റ് ഒരു വോയ്‌സ് മെസേജായി നൽകാനുളള ഫീച്ചർ  വാട്ട്‌സ്ആപ്പ് വികസിപ്പിക്കുകയാണെന്ന്  WABetaInfo റിപ്പോർട്ട് ചെയ്യുന്നു.സ്റ്റാറ്റസിലേക്ക് പങ്കിടുന്ന മറ്റ് ചിത്രങ്ങളും വീഡിയോകളും പോലെ വോയ്‌സ് നോട്ട് എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടും.സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്സിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രം ഫീച്ചർ പങ്കിടാം. ഇഷ്ടമുള്ള ഏത് ഇമോജിയും ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറും അടുത്തിടെ പുറത്തിറക്കിയിരുന്നു

Share.

Comments are closed.

Exit mobile version