ആധാറിന്റെ സുരക്ഷാ സംവിധാനത്തിലെ ന്യൂനതകൾ കണ്ടെത്താൻ UIDAI മുൻനിര ഹാക്കർമാരെ ക്ഷണിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആധാർ ഡാറ്റാ സുരക്ഷാ സംവിധാനത്തിലെ കേടുപാടുകൾ കണ്ടെത്തുന്നതിന് ‘ബഗ് ബൗണ്ടി’ പ്രോഗ്രാം പ്രഖ്യാപിച്ചു. സെൻട്രൽ ഐഡന്റിറ്റി ഡാറ്റാ ശേഖരണത്തിലെ ഏതെങ്കിലും പാളിച്ചകൾ കണ്ടെത്താനാണ് 20 മികച്ച വൈറ്റ് ഹാറ്റ് ഹാക്കർമാരെ എംപാനൽ ചെയ്യുന്നത്.
HackerOne, Bugcrowd തുടങ്ങിയ വെബ്സൈറ്റുകളിലെ മികച്ച 100 ബഗ് ബൗണ്ടി ലീഡർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളെ ഇതിൽ പങ്കെടുക്കാൻ അനുവദിക്കുമെന്ന് UIDAI അറിയിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ തുടങ്ങിയ കമ്പനികൾ നടത്തുന്ന ബൗണ്ടി പ്രോഗ്രാമുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും ഇവന്റിൽ പങ്കെടുക്കാം. ജൂലായ് 13-ന് പുറത്തിറക്കിയ സർക്കുലറിൽ സേവനങ്ങൾക്ക് പകരം സാമ്പത്തിക പ്രതിഫലം നൽകുന്നതിനെക്കുറിച്ച് പരാമർശമില്ല.