15 നഗരങ്ങളിലേക്കു കൂടി പൈലറ്റ് പ്രോഗ്രാം വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ ഓപ്പൺ നെറ്റ്വർക്ക് ഡിജിറ്റൽ കൊമേഴ്സ് അഥവാ ONDC.കേരളത്തിൽ കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ പൈലറ്റ് പ്രോഗ്രാം നടപ്പിലാക്കും.നോയിഡ, ഫരീദാബാദ്, ലഖ്നൗ, ബിജ്നോർ, ചെന്നൈ എന്നിവയാണ് ONDC ശൃംഖലയുള്ള മറ്റ് നഗരങ്ങൾ.ഡൽഹി, ബെംഗളൂരു, കോയമ്പത്തൂർ, ഭോപ്പാൽ, ഷില്ലോങ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഏപ്രിൽ 29നാണ് ONDC പൈലറ്റ് പ്രോഗ്രാം ആരംഭിച്ചത്.ഇതുവരെ, 100 വ്യാപാരികളെ ONDC പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്നെറ്റ്വർക്കുമായുള്ള ഓൺബോർഡിംഗ് കരാറിൽ അടുത്തിടെ സ്നാപ്ഡീലും ഒപ്പുവച്ചു.എൻപിസിഐ, എൻഎസ്ഡിഎൽ എന്നിവയുടെ സഹായത്തോടെ, 195കോടി രൂപയുടെ ഫണ്ട് സമാഹരണവും ONDC ലക്ഷ്യമിടുന്നുണ്ട്.
ONDC പൈലറ്റ് പ്രോഗ്രാം കണ്ണൂരും തൃശ്ശൂരും
15 നഗരങ്ങളിലേക്കു കൂടി പൈലറ്റ് പ്രോഗ്രാം