2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സ്റ്റാർട്ടപ്പുകളിലെ ഫണ്ടിംഗ് 17 ശതമാനം കുറഞ്ഞ് 6 ബില്യൺ ഡോളറായി മാറിയെന്ന്, വ്യവസായ സ്ഥാപനമായ നാസ്കോമിന്റെ റിപ്പോർട്ട്.
Nasscom കണ്ടെത്തലനുസരിച്ച്, വിപണി താൽപര്യങ്ങൾ മങ്ങിയതിനാൽ, സ്റ്റാർട്ടപ്പ് ഇടപാടുകളിലും മൂല്യത്തിലും കുറവ് വന്നിട്ടുണ്ട്. എന്നാലും വളർച്ചാ ഘട്ടത്തിൽ ഫണ്ടിംഗ് വർദ്ധിച്ചുകൊണ്ടിരി ക്കുകയാണെന്നും Nasscom ചൂണ്ടിക്കാട്ടുന്നു. മൊത്തം ഫണ്ടിംഗിന്റെ 26 ശതമാനവും ഫിൻടെക് വിഭാഗത്തിലേക്കാണ് എത്തുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. CRED, Dailyhunt പോലുള്ള വലിയ ഇടപാടുകൾ, ഫിൻടെക്, മീഡിയ, എന്റർടൈൻമെന്റ് മേഖലകളിലെ മൊത്തത്തിലുള്ള നിക്ഷേപങ്ങളിൽ വർദ്ധനവിന് കാരണമായി.