ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി. ഹെൻലി പാസ്പോർട്ട് സൂചിക പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുള്ളത്. പാസ്പോർട്ടുകളുടെ ലോക റാങ്കിംഗിൽ 87-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട്.
യാത്രാ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ടുകളുടെ റാങ്കിംഗ് നിർണ്ണയിക്കുന്ന ഏജൻസിയാണ് ഹെൻലി പാസ്പോർട്ട്. ഹെൻലി പാസ്പോർട്ട് സൂചികയനുസരിച്ച് സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ 192 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. വിസ രഹിത പ്രവേശനം ഒരേസമയം യാത്ര ചെലവു കുറയ്ക്കുകയും തടസ്സരഹിതമാക്കുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു. ജർമ്മനി, സ്പെയിൻ, ഫിൻലാൻഡ്, ലക്സംബർഗ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.