ഡിജിറ്റൽ വിപ്ലവത്തിലും ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിലുമുള്ള ഇന്ത്യയുടെ അനുഭവപരിചയം ആഫ്രിക്കയെ വളരെയധികം സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ആഫ്രിക്കൻ ജനതയെ സഹായിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ യുപിഐയും ഒഎൻഡിസിയും ആഫ്രിക്കയെ അതിന്റെ ഡിജിറ്റൽ വിപ്ലവത്തിലേക്ക് നയിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ആഫ്രിക്കയിലെ യുവാക്കൾക്ക് വ്യാപാരം, നിക്ഷേപം, അവസരങ്ങൾ എന്നിവ വിപുലീകരിക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഇന്ത്യയിൽ വികസിപ്പി ച്ചെടുക്കാൻ കഴിയും. ആഫ്രിക്കയുടെ സാമ്പത്തിക ഉയർച്ചയ്ക്ക് സഹായിക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും ഇന്ത്യ-ആഫ്രിക്ക ഗ്രോത്ത് പാർട്ണർഷിപ്പ് കോൺക്ലേവിൽ ഗോയൽ പറഞ്ഞു.