വീട് നിർമ്മാണത്തിന് സഹായിക്കുന്ന KOLO മൊബൈൽ ആപ്ലിക്കേഷൻ

ആപ്ലിക്കേഷനെ കുറിച്ചറിയാം ചാനൽ അയാം ഡോട് കോമിന്റെ Anybody can startup എന്ന സെഗ്മെന്റിൽ.

എന്താണ് KOLO ?

വീട് നിർമ്മാണത്തിന് സഹായിക്കുന്ന ഒരു വൺ സ്റ്റോപ്പ് പ്ലാറ്റ്ഫോമാണ് KOLO. അതായത് വീട് നിർമ്മിക്കുമ്പോൾ ഒരു വ്യക്തിയ്ക്ക്  ആശയങ്ങൾ, ഡിസൈനുകൾ എന്നിവയിൽ സ്വന്തമായ അഭിപ്രായങ്ങൾ, പ്രൊഫഷണലുകളുമായുള്ള ആശയവിനിമയം, മെറ്റീരിയൽസ് പർച്ചേസിംഗ് തുടങ്ങി ഒരുപാട് ആവശ്യങ്ങളുണ്ടാകും. ഇങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് KOLO. Content to Quomas എന്നാണ് ഈ പ്രക്രിയയെ കമ്പനി വിളിക്കുന്നത്. വീട് നിർമ്മിക്കും മുൻപ് തന്നെ ഒരുപാട് ഗവേഷണങ്ങളും വീഡിയോകളും കണ്ട ശേഷമാണ് ആളുകൾ പർച്ചേസിംഗിലേയ്ക്ക് കടക്കുന്നത്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് KOLO പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടു രീതിയിലുള്ള users ഉണ്ട്. ഒരു വിഭാഗം പ്രൊഫഷണലുകൾ, ആർക്കിടെക്റ്റുകൾ, കോൺട്രാക്ടർമാർ, വീട് നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആളുകൾ എന്നിവരടങ്ങുന്ന ഒന്നാം വിഭാഗം. രണ്ടാമത്തേത് വീട് നിർമ്മിക്കാനും പുതുക്കിപ്പണിയാനും താൽപര്യമുള്ളവർ. ഈ ആർക്കിടെക്റ്റുകൾ പങ്കുവെയ്ക്കുന്ന ഫോട്ടോകൾ, വീഡിയോകൾ എന്നിവ കാണാനും, ആശയങ്ങൾ ചർച്ച ചെയ്യാനും KOLO അവസരമൊരുക്കുന്നു. അവർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും KOLOയിലൂടെ കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ സാധിക്കും.

KOLOയുടെ സാങ്കേതിക കാര്യങ്ങൾ?

പ്ലേസ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാനാകുന്ന ഒരു ആൻഡ്രോയിഡ് ആപ്പ് ആണ് KOLO. 10 ലക്ഷത്തിലധികം പേർ നിലവിൽ App ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മുൻനിര ടെക്നോളജി കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് KOLO ഫൗണ്ടിംഗ് ടീമിലുള്ളത്. AWS, Google തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് KOLO പ്രവർത്തിക്കുന്നത്.

KOLO ടീം

ആകെ 34 പേരടങ്ങുന്ന ഒരു ടീമാണ് KOLOയ്ക്കുള്ളത്. അതിൽ 4 കോ-ഫൗണ്ടേഴ്സ് ഉണ്ട്. GoJek എന്ന ഒരു സൗത്ത് ഈസ്റ്റ് ഏഷ്യൻ ഫുഡ്ഡ് ഡെലിവറി  പേയ്മെന്റ്സ് കമ്പനിയിൽ ഒരുമിച്ച് പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് KOLO ആരംഭിക്കുന്നത്.

ക്ലയന്റുകൾ

വീട് നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും, ആർക്കിടെക്ട് കോൺട്രാക്ടർമാർ, സർവ്വീസുകൾ, മെറ്റീരിയലുകൾ നൽകുന്ന കമ്പനികൾ, ബ്രാൻഡുകൾ എന്നിവർക്കെല്ലാം KOLOയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാവുന്നതാണ്. കേരളത്തിൽ വീട് നിർമ്മാണ രംഗത്തെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് KOLO.

നേട്ടങ്ങളും ഫണ്ട് റൈസിംഗും

നിലവിൽ കേരളത്തിൽ ഒരു വർഷം മുൻപ് ആരംഭിച്ച KOLO, മറ്റ് 4 സംസ്ഥാനങ്ങളിലും സമാന്തരമായി പ്രവർത്തിക്കുന്നുണ്ട്. 10 ലക്ഷത്തിലധികം ഉപയോക്താക്കൾ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. KOLO രണ്ട് തവണ ഫണ്ട് സമാഹരണം നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 550 യുഎസ് ഡോളറും, രണ്ടാം ഘട്ടത്തിൽ 4.5 മില്ല്യൺ ഡോളറുമാണ് സമാഹരിച്ചത്. RTP global, better capital ഇവരൊക്കെയാണ് പ്രധാന നിക്ഷേപകർ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version