ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോൺ മൈക്രോ SUV C3 യുമായി ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ പ്രവേശിച്ചു.5.7 ലക്ഷം മുതൽ 8.05 ലക്ഷം രൂപ വരെ വിലയുള്ള C3, 1.2 ലിറ്റർ പെട്രോൾ പവർട്രെയിനിലാണ് വരുന്നത്.5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനും ,ടർബോ ചാർജ്ഡ് 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനുമാണ് C3 മോഡലിന്.ഇന്ത്യയിലെയും പാരീസിലെയും ടീമുകൾ സഹകരിച്ച് 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെയാണ് കാർ വികസിപ്പിച്ചതെന്ന് സിട്രോൺ പറഞ്ഞു. ചെന്നൈയിലെ ആർ ആൻഡ് ഡി സെന്റർ, തിരുവള്ളൂരിലെ വാഹന അസംബ്ലി പ്ലാന്റ്, തമിഴ്നാട്ടിലെ ഹൊസൂരിലെ പവർട്രെയിൻ പ്ലാന്റ് എന്നിവിടെ ആയിരുന്നു നിർമാണം.ഈ മിനി SUV, ടാറ്റ മോട്ടോഴ്സിന്റെ പഞ്ച്, നിസ്സാൻ മാഗ്നൈറ്റ്, മാരുതി സുസുക്കി ഇഗ്നിസ്, റെനോ ക്വിഡ് എന്നിവയുമായി മത്സരിക്കും.ഇന്ത്യൻ വിപണിയിൽ മൈക്രോ എസ്യുവികളുടെ വിഹിതം ഏകദേശം 20 ശതമാനമാണെന്നാണ് കണക്കാക്കുന്നത്.
മൈക്രോ SUV C3 യുമായി Citroën
5.7 ലക്ഷം മുതൽ 8.05 ലക്ഷം രൂപ വരെ വില
Related Posts
Add A Comment