2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2022 ജൂലൈ 31. ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണെങ്കിലും, ഡിസംബർ 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ ഇത്തരത്തിൽ വൈകിയുള്ള റിട്ടേൺ ഫയലിംഗിന് പലിശയ്‌ക്ക് പുറമെ പിഴയും അടക്കേണ്ടതായി വരും.
5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾ റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയാൽ 5,000 രൂപ പിഴ ഈടാക്കും. വ്യക്തിയുടെ ആകെ വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ, 1000 രൂപ വരെയാണ് പിഴത്തുക. നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിന് ഈടാക്കുന്ന പിഴപ്പലിശയെക്കുറിച്ച് ആദായനികുതി നിയമത്തിലെ സെക്ഷൻ 234 വ്യക്തമാക്കുന്നു.കഴിഞ്ഞ രണ്ടു വർഷങ്ങളിലേതു പോലെ ഐടിആർ ഫയലിംഗിനുള്ള അവസാന തീയതി സർക്കാർ നീട്ടാനിടയില്ലെന്നാണ് സൂചന.