അഗ്രിടെക് സ്റ്റാർട്ടപ്പ് Growcomsന് സീരീസ് A റൗണ്ടിൽ 1.1 മില്യൺ ഡോളർ

അഗ്രിടെക് സ്റ്റാർട്ടപ്പ് ഗ്രോകോംസ് സീരീസ് എ റൗണ്ടിൽ 1.1 മില്യൺ ഡോളർ സമാഹരിക്കുന്നു. ഇൻഫോ എഡ്ജ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്നാണ് ഏകദേശം 8.77 കോടി രൂപ സമാഹരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രോകോംസ് സുഗന്ധവ്യഞ്ജന മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഫണ്ട് ഉപയോഗിച്ച് ടെക് പ്ലാറ്റ്‌ഫോം വിപുലീകരിക്കാനും അതിന്റെ വിപണി വ്യാപനം വർദ്ധിപ്പിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.

ഉൽപന്ന ഗുണമേന്മ വർധിപ്പിക്കുന്നതിനും അതുവഴി ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കുന്നതിനും കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോർജ് കുര്യൻ കണ്ണന്താനം, ബിബിൻ മാത്യൂസ്, നരേന്ദ്രനാഥ് പി എന്നിവരാണ് സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർമാർ. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കും മൂല്യവർധിത ഉൽപന്നങ്ങൾക്കുമുള്ള ഒരു ഏകജാലക ഷോപ്പായി മാറാനും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ആഗോളതലത്തിൽ അവയെ ജനപ്രിയമാക്കാനും ഗ്രോകോംസ് ലക്ഷ്യമിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version